ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഏപ്രില്‍ 2023 (17:02 IST)
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. അപസ്മാര രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പമാണ് പ്രതി എത്തിയത്. അത്യാഹിത വിഭാഗത്തില്‍ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. നീരജ അനു ജയിംസ് രോഗിക്ക് ചികില്‍സ നല്‍കുകയും ശേഷം തുടര്‍ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. 
 
പിന്നാലെ തര്‍ക്കം ഉണ്ടാകുകയും രോഗിയുടെ കൂടെ എത്തിയ അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍