ഹജ്ജ്: ജീവനക്കാരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഏപ്രില്‍ 2023 (16:37 IST)
ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥരില്‍ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുമുള്ള 25 നും 50 നും മധ്യേ പ്രായമുള്ള മുസ്ലിം സമുദായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കാം.
 
ജീവനക്കാര്‍ സമ്മതപത്രവും വിശദമായ ബയോഡേറ്റയും സഹിതം വകുപ്പ് മേധാവിയുടെ ശുപാര്‍ശയോടെ ഏപ്രില്‍ 3ന് വൈകിട്ട് 5നകം അപേക്ഷ പൊതുഭരണ വകുപ്പ് (എസ്.എസ്), മെയിന്‍ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തില്‍ നേരിട്ടോ [email protected] ലേക്കോ സമര്‍പ്പിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍