ആലപ്പുഴയില്‍ മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മാര്‍ച്ച് 2023 (10:11 IST)
ആലപ്പുഴയില്‍ മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനില്‍ 26 കാരനായ സുധീഷ് ആണ് അറസ്റ്റിലായത്. മാല കാണാതായതോടെ പൊന്നമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊന്നമ്മ രാത്രി ഉറങ്ങുമ്പോള്‍ കഴുത്തിലെ സ്വര്‍ണ്ണമാലയോട് സാമ്യമുള്ള വ്യാജ മാല കൊണ്ടിടുകയും പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല എടുക്കുകയും ചെയ്യുകയായിരുന്നു. സുധീഷ് ഹരിപ്പാട് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍