കടലിൽ മത്സ്യബന്ധനത്തിന് പോയവരുടെ ബോട്ട് തകർന്നു. നാല് പേരെ കാണാതായതായി സംശയം. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ കരക്കടിഞ്ഞു. നാല് പേരെ ബോട്ടില്‍ കണ്ടു എന്ന് ചില മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്.
ശക്തമായ മഴയും കടൽക്ഷോഭവും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. എഞ്ചിന്‍ തകരാറിലായതിനെതുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ ബോട്ട് തിരയില്‍പെട്ട് തകരുകയായിരുന്നു എന്നാണ് കടലില്‍ ബോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയവര്‍ പോലീസിന് നല്‍കിയ വിവരം.
അതേസമയം ആരേയും കാണാതായിട്ടില്ലെന്നും കരയിൽ നങ്കൂരമിട്ട് കിടന്നിരുന്ന ബോട്ടാണ് തകർന്നതെന്ന് ബോട്ടുടമ പറയുന്നു. മഴയെ തുടർന്ന് തീരപ്രദേശത്ത് നിരവധി വീടുകൾ തകർന്നിട്ടുണ്ട്. നിരവധി കുടുംബത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.