108 ആംബുലന്‍സിന്റ ചുമതല സംബന്ധിച്ച് ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ആലപ്പുഴ, തിരുവനന്തപുരം, ജില്ലകളില്‍ ഫലപ്രദമായി സേവനം നടത്തുന്ന 108 ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ളതാു പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി 540 പുതിയ ആംബുലന്‍സുകളാണു വാങ്ങേണ്ടി വരിക. ഐടി അധിഷ്ഠിത കോള്‍ സെന്റര്‍ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
ആംബുലന്‍സുകളുടെ നടത്തിപ്പു ചുമതല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കാനായിരുന്നു തീരുമാനിച്ചത്. ആരോഗ്യ, വ്യവസായ വകുപ്പുകളുടെ സംയുക്ത സംരഭമായി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഈ നിലപാട് മാറ്റി. ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള എമര്‍ജന്‍സി മെഡിക്കല്‍ പദ്ധതിയില്‍ 108 ആംബുലന്‍സുകള്‍ നിലനില്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിലപാട് എടുത്തു.
നിലവില്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ആരോഗ്യ വകുപ്പ് നേരിട്ടാണ് ആംബുലന്‍സുകള്‍ നടത്തുന്നതെന്നും ഇതു പുതിയ പദ്ധതിയിലും തുടരണമെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്. എന്നാല്‍ പദ്ധതി കെല്‍ട്രോണിനെ തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നാണ് വ്യവസായ വകുപ്പ് സര്‍ക്കാരിമെ അറിയിച്ചിരിക്കുന്നത്. ക്യാമറയിലൂടെ കോള്‍ സെന്ററില്‍ നിരീക്ഷണം നടത്തുന്ന അത്യാധുനിക സൗകര്യങ്ങള്‍ കെല്‍ട്രോണ്‍ പദ്ധതിയില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. തര്‍ക്കം മൂത്തതോടെ മുഖ്യമന്ത്രി ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു.