ഭാര്യാസഹോദരിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യുവഗായകനെതിരെ പരാതി

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (15:09 IST)
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച റോക്ക് ഗായകനെതിരെ പിറവം പൊലീസ് കേസെടുത്തു. കളമശേരി എച്ച്എംടി ജംഗ്ഷന് സമീപം താമസിക്കുന്ന നവീന്‍ ജെ അന്ത്രപ്പേറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂര്‍വ്വവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ തന്നെ ഇയാള്‍ അപനാനിച്ചതെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
 
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിറവം പൊലീസ് ഈ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈല്‍ കണ്ടെത്തിയത്. പരാതി നല്‍കിയ യുവതിയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്തത് നവീന്‍ അന്ത്രപ്പേറാണ്. നവീന്റെ സ്വഭാവത്തെ കുറിച്ച് മതിപ്പില്ലാത്തതിനാല്‍ ഈ വിവാഹത്തെ യുവതി എതിര്‍ത്തതിനുള്ള പ്രതികാരമാണ് ഇയാള്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
 
വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ സഹോദരിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. സഹോദരിയുടെ മനസ് മാറ്റിയത് താനാണെന്ന് കരുതിയുള്ള വൈരാഗ്യത്തിലാണ് ഈ സംഭവം നടന്നത്. റാണി പിറവം എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി തന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല പോസ്റ്റുകളിലൂടെ അപമാനിക്കുകയും ചെയ്തുയെന്നും പരാതിയില്‍ പറയുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article