ശശീന്ദ്രനെ കുടുക്കിയ മംഗളം മറ്റൊരു വമ്പന്‍ ഊരാക്കുടുക്കില്‍; സൈബര്‍ സെല്ലിന് പരാതി

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (19:35 IST)
എകെ ശശീന്ദ്രനെ കുടുക്കിയ ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നിലെ ഗൂഢാലോചനക്കെതിരെ എന്‍സിപി യുവജന വിഭാഗം സൈബര്‍ സെല്ലിന് പരാതി നല്‍കി.

നടന്നത് അശ്ലീല സംപ്രേക്ഷണമാണെന്നും ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗമാണിതെന്നും വ്യക്തമാക്കി എന്‍സിപി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്.

മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സിഇഓയും എംഡിയുമായ ആര്‍ അജിത് കുമാര്‍, എംപി സന്തോഷ്, ഋഷി കെ മനോജ്, കെ ജയചന്ദ്രന്‍, ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്‌വി പ്രദീപ്, ഗൂഢാലോചനയില്‍ പങ്കെടുത്ത സ്ത്രീ എന്നിവരുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.

അതേസമയം, ശശീന്ദ്രനെ കുടുക്കിയ യു​വ​തി​യെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തി​രു​വ​ന​ന്ത​പു​രം കണിയാപുരം സ്വ​ദേ​ശിനി​യാ​യ യു​വ​തി​യാ​ണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി.

ശ​ശീ​ന്ദ്ര​നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കിയതാണെന്ന നിഗമനത്തിലാണ് ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ശശീന്ദ്രനെ വി​ളി​ച്ച നമ്പര്‍ ഇപ്പോള്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​മ്പർ അ​ടു​ത്ത ദി​വ​സംവ​രെ ഓ​ണാ​യി​രു​ന്നു. തിരുവനന്തപുരത്തുള്ള മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ൽ ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.

ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്‌ബുക്ക് അക്കൌണ്ടും ഡി ആക്‍ടിവേറ്റ് ചെയ്‌തിട്ടുണ്ട്. യു​വ​തി വി​ളി​ച്ച​തും യു​വ​തി​യെ അ​വ​സാ​നം വി​ളി​ച്ച​തു​മാ​യ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Next Article