നേതാക്കള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതുതലമുറയെ നയിക്കാനാകില്ലെന്ന് ആന്റണി

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (12:28 IST)
നേതാക്കള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതുതലമുറയെ നയിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആത്മപരിശോധന നടത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
 
തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനകള്‍ തൊഴിലാളികളില്‍ നിന്നും അകന്നു കഴിഞ്ഞെന്നും അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൂന്നാര്‍ സമരമെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാ നേതൃത്വത്തിനും വിശ്വാസ്യത നഷ്‌ടപ്പെട്ടിരിക്കുകയാണ്. നേതാക്കള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതുതലമുറയെ നയിക്കാനാകില്ല. ബി ജെ പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ പൊലീസും ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ് ഡല്‍ഹി കേരള ഹൗസിലെ പരിശോധനയെന്നും ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക