കേരളത്തിലെ പഠനനിലവാരം കുറയുന്നു, മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു: ആന്റണി

ശനി, 22 ഓഗസ്റ്റ് 2015 (12:50 IST)
കേരളത്തിലെ പഠനനിലവാരം കുറയുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. വിദ്യാലയങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമാണ് കേരളം മുന്നിലുള്ളത്. വിദ്യാലയങ്ങളുടെ ഗുണനിലവാരത്തില്‍ കേരളം പിന്നിലാണ്. പഠനനിലവാരം ഉയര്‍ത്താന്‍ അധ്യാപകരും സര്‍ക്കാരും ഒരുപോലെ ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.

സംസ്ഥാനത്തെ ബാറുകൾ പൂട്ടിയപ്പോൾ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു. കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും ഉപയോഗം കൂടുകയാണ്. കുട്ടികൾ ലഹരിയുടെ അടിമകളാകുന്ന സാഹചര്യമാണുള്ളത് ഇപ്പോൾ നിലവിലുള്ളത്. സ്‌കൂളുകളിൽ പോലും ലഹരി ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും ആന്റണി പറഞ്ഞു.

ആർക്കും വേഗത്തിൽ തമ്മിലടിപ്പിക്കാൻ പറ്റുന്ന സാമൂഹിക വ്യവസ്ഥിതിയാണ് കേരളത്തിലുള്ളത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ രാജ്യത്ത് വര്‍ഗീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേരളത്തിലും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആന്റണി വ്യക്തമാക്കി. എല്ലാ തലങ്ങളിലും സാമൂഹിക സാമുദായിക സൗഹാർദം ഉറപ്പ് വരുത്തണം. ഒരു ചെറിയ തീപ്പൊരി വീണാൽ  മതി അത് കത്തിപ്പടരാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക