കുടുംബബാറുകളുടെ എണ്ണം വര്‍ദ്ധിച്ചു; അഴിമതി പടരുകയാണ്: എകെ ആന്റണി
സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ നിരോധിച്ചതോടെ കുടുംബബാറുകളുടെ എണ്ണം വര്‍ദ്ധിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണ്. അധ്യാപക നിയമനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വന്‍ അഴിമതിയാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നിലവിലെ അഴിമതികള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.