എയര്‍ കേരളയ്ക്ക് ചിറകു നല്‍കാന്‍ പുതിയ വ്യോമയാന നയവുമായി കേന്ദ്രസര്‍ക്കാര്‍
വെള്ളി, 30 ഒക്‌ടോബര്‍ 2015 (14:48 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് ചിറകു നല്‍കുന്ന തരത്തില്‍ വ്യോമയാന നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താന്‍ പോകുന്നു. സാധാരണക്കാര്‍ക്കുപോലും ചുരുങ്ങിയ ചെലവില്‍ രാജ്യത്തൊട്ടാകെ വിമാനയാത്ര നടത്താന്‍ അവസരം ഒരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് നയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.
വ്യോമയാന ഇന്ധനത്തിന് കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവ പരിഗണിക്കും. സംസ്ഥാന സര്‍ക്കാരുകളുടെകൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കേരള സര്‍ക്കാരിന്റെ എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പുതിയ നയം ഗുണകരമാകും.
കൂടാതെ ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കാണ് ഏര്‍പ്പെടുത്തകയെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. പദ്ധതി നടപ്പാക്കാന്‍ തയ്യാറാകുന്ന വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനംചെയ്യുന്നുണ്ട്.