ചാവേര്‍ ഭീഷണിയുണ്ടായിരുന്ന വിമാനം കൊച്ചിയിലിറങ്ങി

ശനി, 25 ഒക്‌ടോബര്‍ 2014 (11:27 IST)
ചാവേറാക്രമണ ഭീഷണിയുണ്ടായ മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ ഏഴരയോടെ കൊച്ചിയിലെത്തി. ഭീഷണി നിലനിന്ന മറ്റൊരുവിമാനം മുംബൈയില്‍ നേരത്തെ സുരക്ഷിതമായി ഇറങ്ങിയിരുന്നു.

കൊല്‍ക്കത്തയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേഖലാ ഓഫിസില്‍ വ്യാഴാഴ്ചയാണ് ചാവേറാക്രമണമുണ്ടാകുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലും ഭീഷണി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളങ്ങളില്‍ ഒരുക്കിയിരുന്നത്. പാര്‍ക്കിങ് മേഖലയിലും വിമാനത്താവളത്തിനു പുറത്തുമായി പൊലീസിനെയും വിന്യസിച്ചു.

വിമാനത്താവളത്തിന്റെ പ്രവേശന കവാടം മുതല്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസും സിഐഎസ്എഫും പരിശോധന ശക്തമാക്കി. മുംബൈയില്‍ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനെന്നു കരുതുന്നയാളുമായി ബന്ധമുള്ളവരാണ് സന്ദേശത്തിനു പിന്നിലെന്നു സൂചന ലഭിച്ചിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുക മാത്രമാണ് സന്ദേശത്തിന്റെ ലക്ഷ്യമെന്നു കരുതുന്നെങ്കിലും മുന്നറിയിപ്പു നിസ്സാരമായി തള്ളിക്കളയുന്നില്ലെന്ന് വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക