പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലെ പൊട്ടലാണ് ഇതിന് കാരണമാണ്.
കൊച്ചിയില്‍നിന്ന് ഇന്നു രാവിലെ 10.30ന് മസ്കറ്റിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂര്‍ യാത്ര തുടര്‍ന്ന ശേഷമാണ് തിരിച്ചിറക്കിയത്. തുടര്‍ന്ന് യാത്രക്കാരെ ദുബായിലേക്കു പുറപ്പെടേണ്ടിയിരുന്ന മറ്റൊരു വിമാനം പുനഃക്രമീകരിച്ച് മസ്കറ്റിലേക്കയച്ചു. തിരുവനന്തപുരത്തുനിന്ന് സ്പെയര്‍ പാര്‍ട്സുകള്‍ എത്തിച്ച് തകരാറിലായ വിമാനം നന്നാക്കിയ ശേഷം രാത്രി 8.30ന് ദുബായിലേക്ക് തിരിക്കും.