ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ആവിഷ്‌കരിച്ചിട്ട് നവംബര്‍ ഒന്നിന് ഒരു വര്‍ഷം തികയുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പട്ടയം കൊടുത്തത് 2831 പേര്‍ക്ക്. ഭൂമി കിട്ടിയത് വെറും 683 പേര്‍ക്ക്. ഇടുക്കിയില്‍ 1357 പേര്‍ക്ക് പട്ടയം കൊടുത്തെങ്കിലും ഭൂമി കിട്ടിയത് 564 പേര്‍ക്ക് മാത്രം. കോട്ടയത്ത് 251 പേര്‍ക്കും കൊല്ലത്ത് 92 പേര്‍ക്കും ആലപ്പുഴയില്‍ 13 പേര്‍ക്കും ഭൂമി കിട്ടാനുണ്ട്.