നടിയെ അറിഞ്ഞുകൊണ്ട് സ്‌പർശിച്ചിട്ടില്ല, അപമാനിയ്ക്കാൻ ശ്രമിച്ചിട്ടില്ല, വിശദീകരണവുമായി യുവാക്കൾ

ഞായര്‍, 20 ഡിസം‌ബര്‍ 2020 (12:18 IST)
മലപ്പുറം: മാളിൽവച്ച് നടിയെ അപമാനിയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കേസിൽ കുറ്റാരോപിതരായ മലപ്പുറം സ്വദേശികളായ യുവാക്കൾ. മനപ്പൂർവമായി സ്പർഷിയ്ക്കുകയോ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും ഇർഷാദും ആദിലും വ്യക്തമാക്കി. മാളിൽവച്ചാണ് നടിയെ കണ്ടത്. അവർ നടിയാണെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കുടുംബമെത്തി കൂടെനിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടതോടെയാണ് നടിയാണ് എന്ന് വ്യക്തമായത്.
 
നടിയാണെന്ന് മനസ്സിലായതോടെ അവരുടെ അടുത്തെത്തി സംസാരിയ്ക്കാൻ ശ്രമിച്ചു. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ചോദിച്ചപ്പോൾ നടിയുടെ സഹോദരി ഗൗരവത്തോടെ സംസാരിച്ചു. അപ്പോൾ തന്നെ അവിടെനിന്നും തിരിയ്ക്കുകയും ചെയ്തു. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഒളിവിൽ പോയത് എന്നും ഇരുവരും പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍