‘ഒരു സാധനം അവിടെ ഏല്‍പ്പിച്ചു’; കാവ്യ ഊരാക്കുടുക്കില്‍ - ക്ലൈമാക്‍സില്‍ വമ്പന്മാര്‍ കുടുങ്ങും

തിങ്കള്‍, 3 ജൂലൈ 2017 (16:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതിന് പിന്നാലെ നടി കാവ്യ മാധവനെതിരെ  സഹതടവുകാരൻ ജിൻസന്റെ രഹസ്യമൊഴി.

കാവ്യയുടെ ഓൺലൈൻ വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ ഒരു സാധനം ഏൽപ്പിച്ചതായി പൾസർ സുനി പറയുന്നത് കേട്ടുവെന്നാണ് അന്വേഷണ സംഘത്തോട് ജിൻസന്‍ പറഞ്ഞത്.

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവശേഷം മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു വ്യാപാരകേന്ദ്രത്തില്‍ നല്‍കിയെന്ന് സുനിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി വ്യക്തമാക്കുന്നുണ്ട്. ഇതിനാല്‍ പൾസർ സുനിയോ അല്ലെങ്കിൽ സഹതടവുകാരനായിരുന്ന വിഷ്‌ണുവോ ആയിരിക്കാം കാവ്യയുടെ സ്ഥാപനത്തിൽ സാധനം എത്തിച്ചതെന്നാണ് പൊലീസിന്റെ സൂചന.

വെബ്ദുനിയ വായിക്കുക