നടിയെ ആക്രമിച്ച കേസ്: പ്രതിക്ക് ജഡ്ജിയുമായി ബന്ധമെന്ന് ആരോപണം, കോടതി മാറ്റണമെന്ന് അതിജീവിത

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:13 IST)
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍. കോടതി മാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്.
 
പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍നിന്ന് ഈ ബന്ധം വ്യക്തമാണ്. എന്നാല്‍ അതു പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ട് പ്രോസിക്യുഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും അതിജീവിത സുപ്രീം കോടതിയില്‍ അറിയിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍