കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വടകരെ അഴിത്തല സ്വദേശി ഇല്ലാസ്, ഭാര്യ ലേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് വടകര ബാങ്ക് റോഡില്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.