കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മൂന്ന് വാഹനങ്ങളിലേക്ക് നീണ്ടിരിക്കുകയാണ്. നടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് മൂന്നുവാഹനങ്ങളാണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണിത്.
ഇതിൽ ഒരെണ്ണം പള്‍സര്‍ സുനിയും സംഘവും സഞ്ചരിച്ച വാഹനമാണ്. കൂടാതെ അങ്കമാലി മുതല്‍ രണ്ടുവാഹനങ്ങള്‍ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതായാണ് ദൃശ്യങ്ങളിലുളളത്.
അതേസമയം, ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നതെന്നാണ് മുഖ്യപ്രതിയായ പൾസർ സുനി നൽകിയ മൊഴി. അറസ്റ്റിലായ മറ്റുപ്രതികള്‍ക്കും ഈ രണ്ടു വാഹനങ്ങളെക്കുറിച്ച് അറിയില്ല. പക്ഷേ പൾസർ സുനിയ്ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്.