അതേസമയം, കേസിലെ ഗൂഡാലോചന പൊലീസ് തെളിയിച്ചാലും ഇല്ലെങ്കിലും ആ ‘പ്രമുഖ നടനെ’ ബൈജു കൊട്ടാരക്കര നമുക്ക് കാണിച്ച് തരും. നടിക്കെതിരായ ആക്രമണം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ‘പ്രമുഖ നടന്‍; എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പൂര്‍ണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും സിനിമ ഒരുക്കുകയെന്നാണ് റിപോര്‍ട്ടുകള്‍. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക. പോലീസ് സേനയിലെ ഉന്നതരുടെ പേരും സിനിമ ലോകത്തെ പങ്കാളികളുടെ പേരും ലൈംഗീക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല.