നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി സാക്ഷിയുടെ പരാതി. സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ കോടതിയിലും പോലീസിലും നൽകിയ മൊഴി തിരുത്തണമെന്നും വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴിനൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഫോൺ വിളിച്ചും കത്തുകളയച്ചും വ്യാജമൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.