സുനി വായ തുറന്നാല്‍ ഈ രണ്ടു നടിമാര്‍ കുടുങ്ങുമോ ?; പള്‍സറിനെ മാളത്തിലൊളിപ്പിച്ച് പൊലീസ് - ഉന്നതര്‍ സമ്മര്‍ദ്ദത്തില്‍!
ബുധന്‍, 16 ഓഗസ്റ്റ് 2017 (17:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ പ്രസ്‌താവന ഭീഷണിയായി തുടരുന്നു. കേസില്‍ മാഡത്തിന് പങ്കുണ്ടെന്നും ഇവര്‍ സിനിമയിലെ പ്രശ്സ്തയായ നടിയാണെന്നും സുനി പലതവണ വ്യക്തമാക്കിയതോടെയാണ് ആശങ്കകളും സംശയങ്ങളും പലരിലേക്കും നീണ്ടത്.
കേസിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപ് ഓഗസ്റ്റ് 16ന് മുമ്പ് മാഡത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ താൻ പരസ്യപ്പെടുത്തുമെന്നായിരുന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ റിമാൻഡ് കാലാവധി പൂർത്തിയായെങ്കിലും സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ പൊലീസ് തയാറായില്ല. ഇതോടെയാണ് മാഡം ആരാണ് എന്നതില്‍ ആശങ്ക തുടരുന്നത്.
സിനിമാ മേഖലയിൽ നിന്നുള്ള രണ്ടു നടിമാർക്കും കേസിൽ പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അഭിഭാഷകൻ ബിഎആളൂർ ഇന്ന് വ്യക്തമാക്കി. ഇവരുടെ പേരുകൾ ഇന്ന് പറയുമെന്നാണ് സുനി തന്നോട് പറഞ്ഞിരുന്നത്. ഇത് മുന്നിൽ കണ്ട് കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നത്. പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നുമാണ് ആളുർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കേസില്‍ രണ്ടു നടിമാർക്കും പങ്കുണ്ടെന്ന് സുനി വ്യക്തമാക്കിയതോടെ പലസംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കേസ് വഴിതിരിച്ചു വിടാനുള്ള നിക്കമാണ് സുനി ഇപ്പോള്‍ നടത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. സുനി ഏതെങ്കിലും നടിമാരുടെ പേരുകള്‍ പറഞ്ഞാല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും. അതുവഴി കസ്‌റ്റഡിയിലുള്ള ദിലീപ് ഊരിപ്പോരാനുള്ള സാധ്യതയും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കാതിരുന്നത്.
ദിലീപിനെതിരെ കുറ്റപത്രം തയാറാക്കാന്‍ വേഗത്തില്‍ നീക്കം നടത്തുന്നതിനിടെ സുനി ഇപ്പോള്‍ ഏതെങ്കിലു നടിമാരുടെ പേര് വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ അത് ബാധിക്കും. ഇതുമൂലം കോടതിയില്‍ നിന്നു പോലും തിരിച്ചടി ഉണ്ടായേക്കാം. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ നിന്ന് സുനിയെ അകറ്റി നിര്‍ത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നു സുനി ഇന്ന് വ്യക്തമാക്കി. മാഡം സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി ഇന്നും ആവര്‍ത്തിച്ചു. 2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.