നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നിയമസഭയില്‍ നടന്നതെന്നും എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.