സംസ്ഥാനത്തെ നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത. കുടിവെള്ളം മലിനമാകാനും സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും.