അശ്ലീല ഫോൺ സംഭാഷണം: മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി, പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (11:13 IST)
മുൻമന്ത്രി എ കെ ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തി. അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശശീന്ദ്രനെതിരെ ഉയര്‍ന്നു വന്ന ആരോപണത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. 
 
ഈ സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻതന്നെ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. എ കെ ശശീന്ദ്രനെതിരെ തല്‍ക്കാലം കേസെടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസിന്റെ വാദം.  പരാതി ലഭിക്കാതെ കേസെടുക്കേണ്ട ആവശ്യമില്ല. തന്നെ കുടുക്കിയതായി ശശീന്ദ്രന്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താം. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന നിലപാടിലാണ് പൊലീസ്. 
Next Article