മാരായമുട്ടം വടകര ജ്യോതിസില്‍ എസ് ജോണി എന്ന ശാസ്താംകോട്ട സബ്‍രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എസ് ബി ടിയുടെ എ ടി എമ്മില്‍ നിന്ന് തന്‍റെ അക്കൌണ്ടില്‍ ബാക്കിയുണ്ടായിരുന്ന 11,500 രൂപ പിന്‍വലിച്ചു. എന്നാല്‍ ഇതിനു ശേഷവും എ ടി എം സ്ലിപ്പില്‍ 11.400 രൂപ അക്കൌണ്ടില്‍ ഉള്ളതായി കാണിച്ചിരുന്നു.
ഇതോടെ സംശയം തോന്നിയ ജോണി നെയ്യാറ്റിന്‍കര പൊലീസിലും തുടര്‍ന്ന് എസ് ബി ടി ശാഖാ സുരക്ഷാ ഉദ്യോഗസ്ഥനെയും വിവരം അറിയിച്ചു. എന്നാല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ ഇത് അസംഭവ്യം എന്നായിരുന്നു പ്രതികരണം. എങ്കിലും കൂടുതല്‍ വിശദീകരിച്ചപ്പോള്‍ ഈ തുക തിരുവനന്തപുരം എസ് ബി ഐ ആല്‍ത്തറ ശാഖയില്‍ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ 22,400 രൂപ ഏല്‍പ്പിച്ചു.