ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പള്ളി ഇമാമും കുടുംബവും ഗ്യാസ് ലോറിക്കടിയില്‍ പെട്ട് ഇമാമിന്‍റെ ഭാര്യയും മകളും മരിച്ചു. മുരിക്കാശേരി ഇടപ്ലായില്‍ ഇബ്രാഹിമിന്‍റെ ഭാര്യ സെല്‍മ( 38), മകള്‍ മഹസിന ഷെറിന്‍ (16) എന്നിവരാണു ലോറിക്കടിയില്‍ പെട്ട് ദാരുണമായി മരിച്ചത്.
ഇമാമിനെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമാമിന്‍റെ ഭാര്യ സംഭവ സ്ഥലത്തുവച്ചും മകള്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോതമംഗലം റോഡില്‍ കക്കടാശേരി പാലത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.