കഴിഞ്ഞ ദിവസം ഇരുട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വച്ചായിരുന്നു ഇവരുടെയും കരളലിയിക്കുന്ന ഈ സംഭവം ഉണ്ടായത്. കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി എന്ന സ്ഥലത്ത് വച്ച് ബസിന്റെ പിൻസീറ്റിൽ യാത്ര ചെയ്യവെയാണ് കുട്ടി തല പുറത്തേക്കിട്ടതും ഉരുക്കുകൊണ്ടുള്ള വൈദ്യുതി പോസ്റ്റിൽ കഴുത്ത് ഇടിക്കുകയും ചെയ്തത്.