ചടയമംഗലത്ത് റോഡപകടം: രണ്ടു വിദ്യാർത്ഥികൾ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 28 ഫെബ്രുവരി 2023 (18:10 IST)
കൊല്ലം: ചടയമംഗലത്തു കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെ എട്ടിന് ചടയമംഗലത്തിനടുത്തുള്ള കുരിയോട് നെട്ടേത്തറയിലായിരുന്നു അപകടം ഉണ്ടായത്.

പുനലൂർ ഐക്കരക്കോണം രഞ്ജിത്തിന്റെ മകൻ അഭിജിത് (19), തൊളിക്കോട് തലയാംകുളം അജയകുമാർ - ബിന്ദുഷ ദമ്പതികളുടെ മകൾ ശിഖ (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ തിരുവനന്തപുരത്തേക്ക് പോയ ബസ് ഓവർടേക്ക് ചെയ്തുവെന്നാണ് ഇടിച്ചത്.

കിളിമാനൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബി.ടേക് വിദ്യാർത്ഥിനിയായ സിയെ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പത്തനംതിട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് അഭിജിത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്. പോലീസ് കേസെടുത്തിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍