രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം: അറസ്റ്റ്

ചൊവ്വ, 29 നവം‌ബര്‍ 2022 (13:29 IST)
രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടൻ(48) ആണ് അറസ്റ്റിലായത്. ഇയാൾ അർധരാത്രി രമ്യ ഹരിദാസ് എം പിയുടെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നുമാണ് പരാതി.
 
നിരവധി തവണ താക്കീത് ചെയ്തും ശല്യം തുടർന്നതൊടെയാണ് എം പി പോലീസിൽ പരാതി നൽകിയത്. കോട്ടയം തുമരംപാറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍