ഇപി ജയരാജന്‍ നേതാവായത് മീന്‍ വാങ്ങിക്കൊടുത്തെന്ന് അബ്ദുള്ളക്കുട്ടി

ചൊവ്വ, 24 മാര്‍ച്ച് 2015 (17:47 IST)
കോണ്‍ഗ്രസ് ഓഫിസില്‍ ചായ വാങ്ങിക്കൊടുത്തിരുന്ന ആളാണു എന്‍ ശക്തന്‍ എന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ. 
 
സ്പീക്കര്‍ എന്‍.ശക്തനെ വിമര്‍ശിക്കാന്‍ ഇ.പി ജയരാജന് അവകാശം ഇല്ലെന്നും കോണ്‍ഗ്രസ് ഓഫീസില്‍ ചായ വാങ്ങിക്കൊടുത്താണ് എന്‍ ശക്തന്‍ നേതാവായതെന്ന് പറയുന്ന ഇപി ജയരാജന്‍ എംവി രാഘവന്റെ വീട്ടില്‍ മീന്‍ വാങ്ങിക്കൊടുത്തും മക്കള്‍ക്ക് മിഠായി വാങ്ങിക്കൊടുത്തുമാണ് ഇ.പി. ജയരാജന്‍ നേതാവായതെന്നു മറക്കരുതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക