അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മോശമായി തുടരുന്നു; ഉടന്‍ വീട്ടിലേക്ക് പോകാന്‍ സാധിക്കില്ല

Webdunia
വ്യാഴം, 29 ജൂണ്‍ 2023 (12:06 IST)
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മോശമായി തുടരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കൊല്ലത്തെ കുടുംബ വീടായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രക്കിടയിലാണ് മദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. വാഹനത്തില്‍ വെച്ച് മദനി പല തവണ ഛര്‍ദിച്ചിരുന്നു. അവശ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്‍ അളവ് കൂടിയതുമാണ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മോശമാകാന്‍ കാരണം. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മദനിക്ക് യാത്ര ചെയ്യാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article