വിചാരണ ജയിലിലേക്ക് മാറ്റണമെന്ന മദനിയുടെ ആവശ്യം തള്ളി
ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ ജയിലിലേക്ക് മാറ്റണമെന്ന പിഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ കോടതി കര്‍ണ്ണാടകയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ദനി ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നിലവിലെ കോടതി പ്രത്യേക കോടതിയാക്കി വിജ്ഞാപനം പൂര്‍ത്തിയാക്കിയതായി കര്‍ണ്ണാടക സര്‍ക്കര്‍ കോടതിയെ അറിയിക്കുകയായിരുന്നു. . വിചാരണ നീളുന്നുതായി മഅ്‌ദനി കോടതിയെ അറിയിച്ചിരുന്നു.