മദനിയുടെ ജാമ്യ കാലാവധി ഒരു ആഴ്‍ചത്തേക്ക് കൂടി നീട്ടി
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ കാലാവധി സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി.
കേരളത്തിലേക്ക് ചികിത്സ മാറ്റണമെന്ന മദനിയുടെ അപേക്ഷ കോടതി വെള്ളിയാഴ്‍ച പരിഗണിക്കും.കഴിഞ്ഞ ദിവസം ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷയില്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നേത്ര ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നും മദനി പറയുന്നു.