ആൾമാറാട്ടം വേണ്ട, സർക്കാർ ജോലിയ്ക്ക് ഇനി ആധാർ നിർബന്ധം

Webdunia
ഞായര്‍, 14 ജൂണ്‍ 2020 (12:45 IST)
തിരുവനന്തപുരം: കേരള സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആധാർ നിർബന്ധമാക്കി. ജോലിയിൽ പ്രവേശിയ്ക്കുന്നവർ അവരുടെ പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിയ്ക്കണം. നിയമന പരിശോധന ശക്തമാക്കുന്നതിനും, ആൾമാറാട്ടം തടയുന്നതിനും സർക്കാർ ജോലിയ്ക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ്‌സി സെക്രട്ടറി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
 
വൺടൈം രജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിച്ചു എന്ന് നിയമനാധികാരികൾ ഉറപ്പുവരുത്തണം. ജോലിയിൽ പ്രവേശിച്ച് നിലവിൽ സർവീസ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും. പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിയ്ക്കണം. വൺ‌ ടൈം വെരിഫിക്കേഷൻ നിയമ പരിശോധന. ഓൻലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ എന്നിവ നടത്താൻ ആധാറുമായി ബെന്ധപ്പെടുത്തി പിഎസ്‌സി ബയോമെട്രിക് തിരിച്ചറിയൽ നടത്തുന്നുണ്ട്. 32 ലക്ഷം പേർ ഇതിനോടകം തന്നെ പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article