പരവൂരിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം. പൂതക്കുളം വേലപ്പാലംമൂട് സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. ശാരദാമുക്കിലെ ഒരു കടയുടെ സമീപം ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമാണെന്നു സംശയിച്ച നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും വിരലടയാളം- ഫോറൻസിക് വിദഗ്ദരെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് മരണകാരണം പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണെന്നു വ്യക്തമായത്.