മത്തി 200, അയല 280; ഫേനി പേടിയില്‍ മീന്‍ കൊതിയന്മാര്‍ സുല്ലിട്ടു - മത്സ്യവില റെക്കോര്‍ഡില്‍

തിങ്കള്‍, 29 ഏപ്രില്‍ 2019 (14:14 IST)
സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് കടലില്‍ മീന്‍ ലഭ്യത കുറഞ്ഞതും ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാത്തതുമാണ് വില കുതിച്ചുയരാന്‍ കാരണമായത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. അന്യ സംസ്ഥാനത്ത് നിന്നുമാണ് മീന്‍ ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്. മീന്‍വില കൂടിയതോടെ  മാംസ വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.

മലയാളികളുടെ ഇഷ്‌ട മത്സ്യമായ മത്തി 120 രൂപയില്‍ നിന്ന് 200ല്‍ എത്തി. 140 രൂപയുണ്ടായിരുന്ന അയലയുടെ വില 280ലുമെത്തി. ചെറുമീനുകള്‍ക്കും വില കൂടിയ അവസ്ഥയിലാണ്.

അയക്കൂറ വലുത് (നെന്‍മീന്‍) 1200, ആവോലി വലുത് -800, നെയ്മീന്‍ 500, സ്രാവ് 450, മാന്ത ചെറുത് 200,
മാന്ത വലുത് 360, ചൂര 200, ചൂഡ 200 എന്നിങ്ങനെയാണ് നിലവില മീന്‍വില. ചുഴലിക്കാറ്റ് ഭീഷണി തീരത്ത് നിന്നും ഒഴിയുന്നതു വരെ മത്സ്യവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍