ഫ്രഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന് ക്രൂരമായി മാനഭംഗപ്പെടുത്തി
സാമൂഹ്യ പ്രവർത്തകയായ ഫ്രഞ്ച് വനിതയെ സുരക്ഷാ ജീവനക്കാരന് മാനഭംഗപ്പെടുത്തി. ആക്രമണത്തില്‍ പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുണ്യനഗരമായ വാരാണസിയില്‍ 40 വര്‍ഷമായി താമസിച്ചിരുന്ന എഴുപതുകാരിയായ സ്ത്രീക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. ഇവരുടെ വീടിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം മുറിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മാനഭംഗപ്പെടുത്തുകയുമായിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് വ്യക്തമാക്കി.