ഉല്ലാസ് ലോഡ്ജ് മുറിയിൽ എത്തി യേശുദാസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു. നാല് ദിവസങ്ങൾക്ക് ശേഷം ലോഡ്ജ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പോലീസിനെ വരുത്തി മുറി തുറന്നതും യേശുദാസ് മരിച്ച വിവരം അറിഞ്ഞതും. യേശുദാസ് നിരന്തരം സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നു എന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാളുമായി വഴക്കിട്ടതെന്നും തുടർന്ന് വഴക്ക് കൊലപാതകത്തിലേക്ക് നയിച്ചു എന്നുമാണ് ഉല്ലാസ് പോലീസിനോട് പറഞ്ഞത്.