തെയ്യങ്ങളുടെ നാട്ടിൽ കലാവസന്തത്തിന്റെ കേളികൊട്ട് ഇന്ന് മുതൽ

തിങ്കള്‍, 16 ജനുവരി 2017 (08:03 IST)
കണ്ണൂരിന് ഇനി കലാവസന്തത്തിന്റെ ഏഴ് സുന്ദര ദിനരാത്രങ്ങള്‍. കേരളത്തിന്റെ സര്‍ഗവസന്തത്തിന് തെയ്യംതിറകളുടെ നാട് പ്രഭയണിഞ്ഞു. അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ആരംഭിക്കുന്ന കലാവസന്തത്തില്‍ 12,000 വിദ്യാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പും കണ്ണൂരിലെത്തികഴിഞ്ഞു.
 
കലോത്സവത്തിന്റെ പ്രധാന വേദിയായ ‘നിള’യില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൗമാരകേരളത്തിന്റെ സമ്മോഹന മേളക്ക് കൊടിയുയര്‍ത്തും. കണ്ണൂര്‍ പാരമ്പര്യത്തിന്റേയും കേരളത്തനിമയുടെയും മഹത്വമാര്‍ന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സാംസ്കാരിക ഘോഷയാത്രക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ 57ആം കേരള സ്കൂള്‍ കലോത്സവത്തിന് തിരികൊളുത്തും. ഗായിക കെ എസ് ചിത്ര ചടങ്ങില്‍ മുഖ്യാതിഥിയാകും.

വെബ്ദുനിയ വായിക്കുക