കൊച്ചിയിൽ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി, കണ്ടെടുത്തത് വിവിധഹോട്ടലുകളിലേക്ക് ഷവർമ്മയ്ക്കായി സൂക്ഷിച്ച മാംസം

വ്യാഴം, 12 ജനുവരി 2023 (14:13 IST)
എറണാകുളം കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ദുർഗന്ധം വരുന്ന ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണിത്.
 
എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടിൽ ഫ്രീസറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി. ഫ്രീസർ തുറന്നപ്പോൾ തന്നെ ദുർഗന്ധം വന്നിരുന്നതായി കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. സംസ്ഥാനത്ത് വ്യാപകമായി വില കുറഞ്ഞ നിരക്കിൽ ഇത്തരത്തിൽ ഇറച്ചി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ ജുനൈസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് 500 കിലോ ചീഞ്ഞ ഇറച്ചി പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍