തേനിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മല്ലപ്പുറം അഴിഞ്ഞിലം സ്വദേശിയായ കളത്തിത്തൊടി വീട്ടിൽ അബ്ദുൽ റഷീദ്, ഭാര്യ റസീന, ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരണപ്പെട്ടത്. മകൻ ഫായിസ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.