കല്ലമ്പലത്ത് വൻ കവർച്ച : മുപ്പത്തഞ്ചു പവൻ സ്വർണ്ണം കവർന്നു

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (18:04 IST)
തിരുവനന്തപുരം: അർദ്ധ രാത്രി വീട് കുത്തിത്തുറന്ന് മുപ്പത്തഞ്ചു പവന്റെ സ്വര്ണാഭരണവും പതിനയ്യായിരം രൂപയും കവർന്നു.കല്ലമ്പലം നഗരൂർ റോഡിൽ കാരുണ്യ ആശുപത്രിക്കടുത്ത് ഫീസാന മൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലായിരുന്നു മോഷണം.  
 
ഇരുനില വീട്ടിലെ മുകളിലത്തെ നിലയിലായിരുന്നു കുടുംബം ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുൻ വാതിൽ പൊളിച്ചാണ് കവർച്ച നടത്തിയത്. അലമാരയിലിരുന്ന സ്വർണ്ണവും പണവുമാണ് കവർച്ചയിൽ നഷ്ടപ്പെട്ടത്. പോലീസ് എത്തി തെളിവുകൾ ശേഖരിച്ചു, കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article