സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസില്‍ വിധി വന്നു. സരിത എസ് നായരും ബിജു രാധാകൃഷ്‌ണനും മൂന്നുവര്‍ഷം തടവ് അനുഭവിക്കണം. ഒപ്പം, 10000 രൂപ പിഴയും അടയ്ക്കണം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടേതാണ് വിധി.
സോളാര്‍ തട്ടിപ്പ് കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വഞ്ചനാക്കുറ്റമാണ് ബിജുവിനും സരിതയ്ക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസിലെ കൂട്ടുപ്രതിയായ ശാലു മേനോനെ കോടതി വെറുതെ വിട്ടു. ശാലു മേനോനെ കൂടാതെ കേസിലെ മറ്റു പ്രതികളായ ശാലു മേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.