കശ്മീരിലെ സോപോറില്‍ തീവ്രവാദി ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ നാലുപേര്‍ മരിച്ചു

ശ്രീനു എസ്

ശനി, 12 ജൂണ്‍ 2021 (19:34 IST)
കശ്മീരിലെ സോപോറില്‍ തീവ്രവാദി ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. ലഷ്‌കര്‍ ഇ ത്വയിബയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. രണ്ടുപോലീസുകരാണ് മരണപ്പെട്ടത്. സോപോറിലെ ആരംപോറ മേഖലയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടു ഉതിര്‍ക്കുകയായിരുന്നു.
 
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍