ഓണത്തിനു രണ്ട് പുതിയ ട്രെയിനുകള്‍

തിങ്കള്‍, 8 ജൂണ്‍ 2015 (16:33 IST)
ഇത്തവണ ഓണത്തിന് ആഘോഷമായി മറുനാടന്‍ മലയാളികള്‍ക്ക് രണ്ട് പുതിയ ട്രെയിനുകള്‍ ആരംഭിക്കും. രണ്ട് ട്രെയിനുകളും പ്രതിവാര സര്‍വീസുകളായാണ് ഓടുന്നത്. തിരു.കൊച്ചുവേളി - ജമ്മു കശ്മീരിലെ വൈഷ്ണോദേവി എക്സ്പ്രസും തിരുവനന്തപുരം - ഇന്‍ഡോര്‍ എക്സ്പ്രസുമാണിവ. 
 
ഇപ്പോള്‍ പ്രത്യേക സര്‍വീസ് ആയി ഓടുന്ന തിരുവനന്തപുരം ഇന്‍ഡോര്‍ എക്സ്പ്രസ് സ്ഥിരമാക്കും. എന്നാല്‍ ഈ ട്രെയിനുകള്‍ ഏതെല്ലാം ദിവസങ്ങളിലാണ് യാത്ര തിരിക്കുന്നത് എന്ന് തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക