സേനയില്‍ വന്‍ അഴിച്ചുപണി; 12 ജില്ലാ പൊലീസ് മേധാവികളെ മാറ്റി
വ്യാഴം, 5 ജനുവരി 2017 (17:09 IST)
ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയരുന്നതിന് പിന്നാലെ സംസ്ഥാനത്തെ 12 ജില്ലകളിലെ പൊലീസ് മേധാവിമാർക്ക് സ്ഥലമാറ്റം. തൃശൂർ, കോഴിക്കോട് കമ്മിഷണർമാരെയും തിരുവനന്തപുരം, കൊച്ചി ഡിസിപിമാരെയും മാറ്റി.
പുതിയ നിയമനങ്ങൾ ഇങ്ങനെ:
1. അരുൾ ബി. കൃഷ്ണ ഡിസിപി – തിരുവനന്തപുരം 2. അശോക് കുമാർ – തിരുവനന്തപുരം റൂറൽ 3. സുരേന്ദ്രൻ – കൊല്ലം റൂറൽ 4. ടി. അശോകൻ – പത്തനംതിട്ട 5. റഫീഖ് – ആലപ്പുഴ 6. വേണുഗോപാൽ – ഇടുക്കി 7. യതീഷ് ചന്ദ്ര ഡിസിപി – കൊച്ചി 8. എ.വി. ജോർജ് – എറണാകുളം റൂറൽ 9. എൻ. വിജയകുമാർ – തൃശൂർ റൂറൽ 10. പി. നാരായണൻ – തൃശൂർ സിറ്റി 11. പ്രതീഷ് കുമാർ – പാലക്കാട് 12. പുഷ്ക്കരൻ – കോഴിക്കോട് റൂറൽ 13. ജയനാഥ് – കോഴിക്കോട് സിറ്റി 14. ശിവ വിക്രം – വയനാട് 15. ഫിലിപ് – കണ്ണൂർ 16. സൈമൺ – കാസർഗോഡ്
വരും ദിവസങ്ങളില്‍ പൊലീസില്‍ കൂടുതല്‍ അഴിച്ചു പണിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാവോയിസ്റ്റ് വേട്ടയിലും യു എ പി എ ചുമത്തില സംഭവത്തിലും ആഭ്യന്തര വകുപ്പിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പ് നേരിട്ടതിന് പിന്നാലെയാണ് 12 ജില്ലകളിലെ പൊലീസ് മേധാവിമാരെ സര്‍ക്കാര്‍ മാറ്റിയത്.