താന്‍ ജയിലില്‍ കിടന്നപ്പോഴാണ് തന്‍റെ അമ്മയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചത്. വാങ്ങിയ പണം തിരികെ കൊടുത്താല്‍ തീരാവുന്ന കേസുകളേ ഉള്ളൂ എന്ന് മുഖ്യമന്ത്രി അമ്മയ്ക്ക് ഉറപ്പുനല്‍കി. ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി തന്‍റെ അമ്മയോട് പറഞ്ഞതായും സരിത വെളിപ്പെടുത്തി.
ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. ജിക്കുമോന്‍റെയും ജോപ്പന്‍റെയും സലിം രാജിന്‍റെയും ഫോണുകളില്‍ നിന്നാണ് സംസാരിച്ചിരുന്നത്. ക്ലിഫ് ഹൌസിലെ സ്വകാര്യമായ ഒരു നമ്പര്‍ വിളിക്കുന്നതിനായി തന്നിരുന്നു. തമ്പാനൂര്‍ രവിയുമായും ബെന്നി ബെഹനാനുമായും താന്‍ ദിവസവും രണ്ടും മൂന്നും തവണ ഫോണില്‍ സംസാരിക്കുമായിരുന്നു എന്നും സരിത വെളിപ്പെടുത്തി. തനിക്ക് വെളിപ്പെടുത്താനുള്ള 1000 കാര്യങ്ങളില്‍ പത്തെണ്ണം പോലും ഇവിടെ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.