“ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെ” - ചെന്നിത്തലയ്ക്ക് എംഎ ബേബിയുടെ വക് മുനവച്ച ആശംസ!
ചൊവ്വ, 31 മെയ് 2016 (20:09 IST)
പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉച്ചഭക്ഷണം നല്‍കി. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് എം എ ബേബി പറഞ്ഞ ആശംസാവാക്കുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അത്ര സുഖകരമായി തോന്നിയിട്ടുണ്ടാകില്ല.
ചെന്നത്തലയെ പൊന്നാടയണിയിച്ച് സ്വീകരിച്ച് ശെഷം ദീര്‍ഘകാലം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ബേബി ആശംസിച്ചു. ഇങ്ങനെ ആശംസിക്കാനുള്ള കാരണവും ബേബി വിശദീകരിച്ചു. എൽ ഡി എഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തുമല്ലോ എന്നായിരുന്നു ബേബിയുടെ വാക്കുകള്‍.
അതേസമയം, ചെന്നിത്തലയെ കാണാന്‍ കേരളഹൗസിലെത്തിയ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ വാക്കുകള്‍ രമേശിന് സുഖകരവുമായി. ചെന്നിത്തല മുഖ്യമന്ത്രിയായിക്കഴിയുമ്പോൾ കേരളത്തിലെത്തി താന്‍ സന്ദർശിക്കുമെന്നായിരുന്നു നാരായണ സ്വാമിയുടെ വാക്കുകള്‍.