കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ഒറ്റയ്ക്കാണെന്ന് പൊലീസ്. ‘മാഡം’ എന്നത് മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സൃസ്ഷ്ടി മാത്രമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും അമ്മ ശ്യാമളേയും പൊലീസ് ഇന്നു വിളിപ്പിക്കും. ഇരുവരുടെയും മൊഴി ഇന്നു രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.